Monday, May 25, 2009
അങ്ങനെ പതിനഞ്ചാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മഹാമഹവും കഴിഞ്ഞു. എക്സിറ്റ് പോളന്മാര് പ്രവചിച്ചപോലെ തന്നെ സംഭവിച്ചു. ഞങ്ങള്‍ കാമ്മുനിസ്റ്റ് പരക്രമികള്‍ മൂക്കും കുത്തി നിലത്തു. എങ്കിലും എന്റെ കാരാട്ട് സഖാവെ എന്തൊക്കെ ബഹളങ്ങള്‍ ആയിരുന്നു? മലപ്പുറം കത്തി,മെഷീന് ഗണ്‍, മൂന്നാം മുന്നണി,ഒലക്കേടെ മൂട്.അവസാനം പവനായി ശവം ആയി.പ്രധാനമന്ത്രി കുപ്പായം പലര്‍ക്കും തയിപ്പിച്ചു കൊടുത്തതും വെറുതെ.എല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ആയി.മൂന്നാം മുന്നണി അധികാരത്തില്‍ വരുന്നതും കോഴിക് മുല വരുന്നതും ഒരു പോലെ ആണെന്നരിയവുന്നഇന്ത്യയിലെ "ഏക് ദിന് ക സുല്താന്" അഥവാ പൊതുജനം എന്നാ കഴുത നമ്മളെ കൈക്കില കൂടാതെ ദൂരെ എറിഞ്ഞു.പ്രിയപ്പെട്ട വായനാക്കാരെ ഇത്രയും വായിച്ചപ്പോള്‍ നിങ്ങള്‍ക്ക് തോന്നി കാണും ഞാന്‍ ഒരു വലതു പക്ഷ മൂരാച്ചി ആണെന്ന്.നെവെര്‍....സിപിഎം എന്നാ പാര്‍ടിക്കുവേണ്ടി ഒരു പാട് കഷം കുലുക്കി സിന്ദാബാദ് വിളിച്ചിട്ടുള്ള ഒരു ദേഹം ആണ് ഞാന്‍ .ഇന്ന് ആ മഹാ പ്രസ്ഥാനത്തിന്റെ വഴി പിഴച്ച പോക്ക് കാണുമ്പോള്‍ മനസ് നോവുന്ന ആയിരകണക്കിന് ആളുകളില്‍ ഒരുവന്.മനസ് കൊണ്ടും ശരീരം കൊണ്ടും ബുദ്ധി കൊണ്ടും .ചിന്ത കൊണ്ടും ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് അഭിമാനത്തോടെ പറയാവുന്ന ഒരുവന്. പക്ഷെ ഇന്ന് ഞാന്‍ ലജ്ജിക്കുന്നു,ആ നേതാക്കന്മാര്ക്ക് വേണ്ടി ,പ്രത്യേകിച്ച് "പിണങ്ങാറായി" സഖാവിനു വേണ്ടി ജയ് വിളിച്ചതിനും പിണങ്ങാറായി സഖാവിനെ ന്യായീകരിച്ചതിനും.പ്രിയപ്പെട്ട പിണറായി സഖാവെ നിങ്ങളുടെ ജാഥയുടെ സമാപന സമ്മേളത്തില്‍ കിരീടവും പൂമാലയും എട്ടു വാങ്ങുമ്പോള്‍ നിങ്ങള്‍ ഓര്‍ത്തില്ലേ വ്യക്തി പൂജ എന്നത് ഒരു പ്രസ്ഥാനത്തിന്റെ നാശത്തിലേക്ക് മാത്രമേ വഴി വെക്കൂ എന്ന്? നിങ്ങളുടെ തമ്മില്‍ തല്ലില്‍ മനം നൊന്തു പ്രസ്ഥാനം വിട്ടു പോയ ആത്മര്തതയുള്ള പ്രവര്‍ത്തകരെ വര്‍ഗ വന്ച്ചകര്‍ എന്ന് വിളിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ത്തില്ലേ പ്രസ്ഥാനത്തിന്റെ നട്ടെല്ല് ആണ് കഷയിച്ചു കൊണ്ടിരിക്കുന്നത് എന്ന്? തെറ്റ് പറ്റാത്ത മനുഷ്യര്‍ ഇല്ല.പക്ഷെ തെറ്റുകളില്‍ നിന്ന് തെറ്റുകളിലെക്കാന് നിങ്ങള്‍ പോകുന്നത് എന്ന് അധികാരത്തിന്റെയും തന് പ്രമനിത്ാതിന്റെയും തിമിരം ബാധിച്ച നിങ്ങളുടെ കണ്ണുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയല്ലോ.ആ കസേരക്ക് അതിന്റേതായ അന്തസുണ്ട്.നിങ്ങളുടെ ഓരോ പ്രവര്‍ത്തിയും ആ കസേരയുടെ അന്തസ് കളഞു എന്ന് എന്തെ നിങ്ങള്‍ മനസിലാക്കാതെ?? നിങ്ങള്‍ കരുതുന്നുവോ ആ കസേര ഒരു ബാര്‍ബറുടെ കസേര പോലെ ഇതു ആസനത്തെയും വഹിക്കാന്‍ മാത്രം തരാം താന്നതനെന്നു? അല്ല സഖാവെ.ഒരിക്കല്‍ നിങ്ങളോട് ഉണ്ടായിരുന്ന എല്ലാ ബഹുമാനത്തോടെയും പറയട്ടെ നിങ്ങള്‍ ആ കസേരയുടെ അന്തസ് കളഞ്ഞു കുളിച്ചു. നിങ്ങള്‍ നിങ്ങളുടെ വില ഇല്ലാതാക്കി. നിങ്ങള്‍ നമ്മുടെ പ്രസ്ഥാനത്തിന്റെ അന്തസ് കളഞ്ഞു കുളിച്ചു. അത് കൊണ്ടാണ് സഖാവെ പാര്‍ടി തോല്‍ക്കുമ്പോള്‍ ചിലര്‍ക്ക് വഞ്ചനയുടെയും ഒടുക്കതെയും ഒക്കെ ചിരി ചിരിക്കാന്‍ തോന്നുന്നത്."കഷ്ട കാലേ കൌപീന കോയെ സര്‍പ്പ രൂപേണ ദമ്ശിതെ " എന്നാ ശ്ലോകം പോലെ പിഡിപി ബന്ധം കൂടി ആയപ്പോ പണ്ടേ ദുര്‍ബല ഇപ്പൊ ഗര്‍ഭിണി കൂടി ആയ എന്നാ അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി.നിങ്ങള്‍ക്ക് ലജ്ജ തോന്നിയില്ലേ സഖാവെ പ്രായോഗിക രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ ആ അവിഹിത ബന്ധം ഉണ്ടാക്കാന്‍? നിങ്ങള്‍ക്ക് ലജ്ജ തോന്നിയില്ലേ സഖാവെ രാമന് പിള്ളയെ കൂടെ കൂട്ടാന്‍..ഇനിയും വൈകിയിട്ടില്ല സഖാവെ നമുക്ക് മുന്നില്‍ ശോഭനം ആയ ഭാവിയുണ്ട് ജനങ്ങളുടെ കൂടെ നില്ക്കുകയാണെങ്കില് മാത്രം.ഫാരിസ് അബൂബകര്മാരും സാന്റിയാഗോ മാര്ടിന്മാരും നമ്മുടെ പാതയില്‍ നമ്മളെ പ്രലോഭിപ്പിക്കാന്‍ പാപത്തിന്റെ വിലക്കപ്പെട്ട കണിയുമായി ഉണ്ടാകും. അത് അവഗണിച്ച് കൊണ്ട നമുക്ക് മുന്നേറാം ഒരു നല്ല ലോകത്തിനായി തെറ്റുകള്‍ തിരുത്തി കൊണ്ട അധക്രിതന്റെയും അവഗണിക്കപെട്ടവന്റെയും ചുമടുതാങ്ങുന്നവന്റെയും കൂടെ,അവന്റെ കണ്ണുനീര് ഒപ്പാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചുകൊണ്ട്...പ്രിയപ്പെട്ട സഖാവെ ഇത്രയും വായിച്ചപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയോ മാറ്റത്തിന്റെ സൂര്യന് മധ്യാഹ്നത്തില്‍ എത്തിയിട്ടും വരട്ടു തത്ാവാദത്തിന്റെ കരിബടക്കെട്ടില് കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്ന ഒരു പെറ്റി ബൂര്‍ഷ മൂരാച്ചി ആണ് ഞാന്‍ എന്ന്? അല്ല സഖാവെ ഒരിക്കലും അല്ല............
Subscribe to:
Posts (Atom)