Saturday, January 3, 2009



ഒരു ഒക്ടോബര്‍ ഏഴാം തീയതി ആണ് ഞാന്‍ ആദ്യംമായി ബൈജുവിനെ കാണുന്നത് . ശെരിക്കും ഒരു തൃശൂര്‍ നസ്രാണി .ആദ്യം ചെന്നയില്‍ വെച്ചു കണ്ടപ്പോ എനിക്ക് തോന്നിയ തമാശ പിന്നെ അവനോടുള്ള ബഹുമാനം ആയി മാറി . ചെന്നയില്‍ വച്ച് പെരുമഴയത്ത് ടൈ കെട്ടി ചപ്പല്‍ ഇട്ടു നിന്നവനെ കണ്ടപ്പോള്‍ ആദ്യം എനിക്ക് ചിരിക്കാന്‍ ആണ് തോന്നിയത് .ആള് പിന്നെ എനിക്ക് പറഞ്ഞു തന്നു മഴ കൊണ്ട് ഷൂ കേടാകാതിരിക്കാന്‍ ആണ് ചപ്പല്ഇട്ടതു എന്ന് .പിന്നെ ആദ്യമൊക്കെ അമര്ത്തി വെച്ച ചിരിയുമായി ഞാന്‍ അവന്റെ തൃശൂര്‍ സ്ലാന്ഗ് കേട്ടിരുന്നു . പലപ്പോഴും അവന്റെ സംസാരം കേക്കുമ്പോള്‍ ഇവന്‍ മലയാളം പോലെ ഏതോ ഒരു ഭാഷ ആണ് സംസാരിക്കുന്നത് എന്ന് പോലും എനിക്ക് തോന്നി പോയിട്ടുണ്ട് .ചെന്നൈ എയര്‍പോര്‍ട്ടില്‍ എന്റെയും അവന്റെയും ടിക്കറ്റ് കന്ഫോരം ആകാതെ കഞ്ഞാവ്‌ തിന്ന കോഴിയെ പോലെ നാടിലെക്ക് എങ്ങനെ തിരിച്ചു പോകും എന്ന് ആലോചിച്ചു നിന്നപ്പോള്‍ മുതല്‍ എനിക്ക് മനസില്ലായി തുടങ്ങി ആശാന്റെ ഒരു റേഞ്ച്. ആകാശം ഇടിഞ്ഞു വീണാലും " ഇങ്ങട് പോന്നോട്ടെ" എന്ന ചാലക്കുടിക്കാരന്റെ കൂള്‍ മനോഭാവം കുവൈറ്റ് ഫ്ലൈറ്റില്‍ കേറി പറ്റാന്‍ ചില്ലറ ഒന്നും അല്ല എന്നെ സഹായിച്ചത്.ചെന്നൈ എയര്‍പോര്‍ട്ടില്‍ തമിഴനോടും കുവൈറ്റ് എയര്‍പോര്‍ട്ടില്‍ കുവൈടിയോടും ചാലക്കുടി മലയാളത്തിലും "ചാലക്കുടി ഇംഗ്ലീഷിലും" "ചാലക്കുടി അരബികിലും "ഒരേ പോലെ സംസാരിക്കുന്ന വിദ്വാനെ ഞാന്‍ ഭയഭക്തി ബഹുമാനങ്ങലോടെയും അല്പം അത്ഭുതത്തോടെയും കൂടിയാണ് ട്രീറ്റ് ചെയ്തത് . കുവൈറ്റില്‍ എത്തിയ ശേഷം മാത്രം ആണ് എനിക്ക് മനസിലായത്അവന്‍ എന്നെ പോലെ തന്നെ ആദ്യം ആയ്ടാനെ ഫ്ലൈറ്റില്‍ കയറുനത് എന്ന്. എനിവേ ആശാന്റെ കൂടെ കൂടിയത് കൊണ്ടേ പരിക്ക് പറ്റാതെ ഞാന്‍ കുവൈറ്റ് പിടിച്ചു. ഒരു പുലി എന്നുള്ള എന്റെ അഹങ്കാരത്തിന് ഇത്തിരി കോട്ടം തട്ടി എങ്കിലും.

ഓഫീസ് ടൈമില്‍ ഉള്ള റിവേര്‍സ് ക്വിസ്സും അന്താക്ഷരിയും ഒക്കെ ആയി ഞങ്ങള്‍ നന്നായി അടുത്തു. ഞങ്ങള്‍ തമ്മില്‍ പല കാര്യങ്ങളിലും നല്ല അഭിപ്രായ വ്യത്യാസം ഉണ്ടായിരു‌ന്നു. റോമന്‍ കത്തോലിക്കര്‍ എന്ന് പറഞ്ഞാല്‍ ദൈവം സ്വര്‍ഗത്തിലേക്ക് ദയരക്റ്റ് വന്നു വിളിച്ചു കൊണ്ടു പോകും എന്ന്ന അവന്റെ നിലപാടെ ഒരു കടുത്ത കമ്മ്യൂണിസ്റ്റ് ആയ എനിക്കെ സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. എല്ലാ ആഴ്ചയിലും പള്ളീല്‍ പോയില്ലെന്കില്‍ നരകത്തിലേക്ക് രേസിടെന്റ്റ് വിസ കിട്ടും എന്നായിരുന്നു പേടി .സൊ എല്ലാ ആഴ്ചയും എന്ത് ത്യാഗം സഹിച്ചയാലും പള്ളീല്‍ പോകുക എന്നത് മെയിന്‍ അജെന്ടയില്‍ ഉള്‍പ്പെടുത്താനും ടിയാന്‍ മറന്നില്ല. അത് പോലെ എല്ലാ നോയംബുകളും നോക്കുക ,ബീഫ് ഗ്രേവി കഴിക്കുന്നതിനു കുഴപ്പമില്ല പീസ് കഴിക്കാതിരുന്നാല്‍ മതി എന്നായിരുന്നു നോയംബിനെ പറ്റി ആശാന്റെ ഒരു തിയറി .ഇതു കേട്ടാല്‍ പുരാതന ഓര്‍ത്തഡോക്സ് ക്രിസ്ത്യാനി കുടുംബത്തില്‍ നിന്നുള്ള ഞാന്‍(എന്റെ വേറെ ഒരു അഹങ്കാരം) അവനെ വെറുതെ വിടുമോ?ഇരുപത്തിയെട്ട് വയസില്‍ വണ്ടി കച്ചവടം മുതല്‍ എക്സിക്യൂട്ടീവ് പ്രൊഡക്ഷന്‍ കണ്ട്രോല്ലെര്‍ വരെ ആയിടുള്ള അവന്റെ വീര ഗാധകളും ബിസിനെസ്സുകള്‍ വീര ചരമം പ്രാപിച്ച കഥകളും ഞാന്‍ അത്യാവശ്യം ഭക്ത്യോടെ തന്നെ കേട്ടിരിക്കുമായിരുന്നു.

എന്നെ പോലെ ഒരുത്തനെ (അത്ര നല്ല സ്വഭാവം ആണേ...തളര്‍വാതം പിടിച്ചു കിടക്കുന്നവന്‍ പോലും എണീറ്റ് വന്നു തല്ലും)മൂന്നു വര്ഷം കൂടെ കൊണ്ടു നടന്ന അവനോടെ ഞാന്‍ എത്ര നന്ദി പറഞ്ഞാലും തീരില്ല(അപ്പോള്‍ തന്നെ മനസിലാകം എന്ത് കൊണ്ടാണ് ബിസിനെസ്സുകള്‍ പൊലിഞ്ഞത് എന്ന്). ഞാന്‍ ചെന്നു ചാടുന്ന പല കുടുക്കുകളിലും എനിക്ക് ഈസി സോലുഷന്‍സ് പറഞ്ഞു തന്നിരുന്ന, നല്ലവനായ സുഹൃത്തിന്റെ മുന്‍പില്‍ മറ്റുള്ളവരോട് ഞാന്‍ പറയാറുള്ള പോലെ എന്റെ ട്രേഡ് മാര്‍ക്ക് ആയ പല സംഭവങ്ങളും ഞാന്‍ കണ്ട്രോള്‍ ചെയ്തു.
ലോകത്തിലെ ഏറ്റവും നല്ല സിനിമ നടന്‍ കലാഭവന്‍ മണിയും ഏറ്റവും വലിയ പുഴ ചാലക്കുടി പുഴയും ഏറ്റവും വലിയ വെള്ളച്ചാട്ടം അതിരപ്പള്ളിയും,ചലകുടിയില്‍ മാത്രം കണ്ടു വരുന്ന അപൂര്‍വ ജെനുസില്‍ പെട്ട ഒരു ജീവി വര്‍ഗം ആണ് ഒറിജിനല്‍ മലയാളി എന്നൊക്കെ അവകാശപ്പെടുമായിരുന്നെന്കിലും ഇത്രയും ശുദ്ധനും നല്ലവനും ആയ വേറെ ഒരാളെ എന്റെ ഇത്ര കാലത്തെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. ഇതു നിങ്ങള്ക്ക് വിശ്വസിക്കാം ,കാരണം ഉടായിപ്പുകളുടെ രാജാവ് എന്ന നല്ല പേരും അക്കാദമിക് ട്രാക്ക് ലിസ്റ്റില്‍ ഒരു പാടു വടക്കന്‍ വീരഗാഥകള്‍ഉം ഉള്ള ഞാന്‍ അവനെ പറ്റി ഇങ്ങനെ പറയണം എങ്കില്‍ അവന്‍ ശെരിക്കും ഒരു നല്ലവന്‍ തന്നെയാ.(ഗാസ് ട്രബിള്‍ വന്നാലും കുഴപ്പം ഇല്ല ഹോട്ടലില്‍ ഞാന്‍ കാശ് കൊടുക്കില്ല എന്ന ചെറിയ വാശി ഒക്കെ ഉണ്ടെങ്കിലും)
ഇപ്പൊ ഇവിടെ വച്ചും ഞാന്‍ രാവിലെ ജിടാക് ലോഗ് ഓണ്‍ ചെയ്യുമ്പോ ആദ്യം ഗുഡ് മോര്‍ണിംഗ് അവനോടെ പറയാറുള്ളൂ. ഇപ്പൊ ആള്‍ ശേരികും ഒരു പുലിയായി. നൈജീരിയയില്‍ നിന്നും ബിസിനസ്സ് ക്ലാസ്സ് ഫ്ലൈറ്റ് ടിക്കറ്റ്,മൂന്നു മാസം കൂടുമ്പോ ത്രീ വീക്സ് വെകേഷന്‍ +പെര്‍ക്സ് ,മലപ്പുറം കത്തി,മെഷിന്‍ ഗണ്‍ പോരെ പൂരം.

എന്നെ ശെരിക്കും ഒരു അനിയനെ പോലെ കണ്ട എന്റെ നല്ലവനായ സഹോദരനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണ ഞാന്‍ ബ്ലോഗ് അവനെ പറ്റി ചെയ്തത് .എനിക്കറിയാം എന്റെ ഭാഷ ഒരു തേര്‍ഡ് ക്ലാസ്സ് ആയിരുന്നു എന്ന്.അതില്‍ എനിക്ക് ഒന്നും ചെയ്യാന്‍ മാര്‍ഗം ഇല്ല.ഞാന്‍ എം .ടി വാസുദേവന്‍‌ നായരെ കംപീറ്റ് ചെയ്യണം എന്ന് നിങ്ങള്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ പണി പാളും.കാരണം കാക്ക കുളിച്ചാല്‍ കൊക്കാകില്ലല്ലോ. എന്തിനും ഒരു ലിമിറ്റ് ഒക്കെ ഇല്ലേ???????

No comments:

Post a Comment