ഞാന്‍ എന്റെ വിധി എഴുതുകയും പ്രഖ്യാപിക്കുകയും ചെയ്യും"-നീഷൊ
അവസാനം സെബസ്റ്റ്യന്‍ പൌള്‍ തുറന്നു പറഞ്ഞു .പിണറായ് വിജയനു വേണ്ടി നാണം കെടാനും ചാവേര്‍ ആകാനും എന്നെ കിട്ടില്ല.ഈ തുറന്നുപറച്ചില്‍ തികച്ചും സത്യസന്ധമാണ്. ആത്മാര്‍ത്ഥമാണ്.അത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിര്‍ഗ്ഗളിച്ചതാണ്.അതിന് നാം അദ്ദേഹത്തോട് നന്ദി പറയേണ്ടതുണ്ട്.എം പി യും എം എല്‍ എ യും ആയിരുന്നാപ്പോള്‍ ഈ ത്രിച്ചരിവ് ഉണ്ടായില്ലേ എന്ന് സാമാന്യമായും നമുക്കെ സംശയം തോന്നണം.അത് കൊണ്ട് തന്നെ ഈ വെളിപാടിന്റെ ആത്മര്‍ത്തയും സംശയിക്കണം . എന്നാലും ഈ വൈകിയ വേളയില്‍ എങ്കിലും പൌള്‍ മനസ് തുറന്നല്ലോ.സമകാലിക കേരളത്തില്‍ പിണറായി വിജയന് വേണ്ടി സംസാരിക്കുക എന്നതിന് ഒരര്‍ത്ഥമേയുള്ളൂ.ചാവേറാകുകഅതായത് അറിഞ്ഞുകൊണ്ട് കൊല്ലപ്പെടുക.ജോലി,വേതനം, കുടുംബം, അഭിമാനം, അന്തസ്സ് എല്ലാം നഷ്ടപ്പെടുത്തുക.പത്രങ്ങളില്‍ , വാരികകളില്‍, മാസികകളില്‍, ചാനലുകളില്‍ നിന്ന് എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടുക.നിരന്തരമായി അപഹസിക്കപ്പെടുക.ഇതിന് തനിക്ക് വയ്യ എന്നേ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞുള്ളൂ.അത് തുറന്നു പറച്ചിലാണ്.ഒപ്പം സമകാലിക സാമൂഹിക വ്യവസ്ഥിതിയുടെ ഒരു നേര്‍ക്കാഴ്ചയും.ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കു കിട്ടിയത്, അബ്ദുള്ള കുട്ടിക്ക് കിട്ടിയത്, എപ്പോള്‍ പോളിനും കിട്ടി..ആ തുറന്നു പറച്ചിലിന് പുറകില്‍ ഉള്ള ചേതോ വികാരം എന്ത് തന്നെ ആയാലും ഇടതു പക്ഷ മനസുള്ള കേരളത്തിലെ ഒരുപാടു ജനങ്ങള്‍ക്ക് ആശ്വാസം ആയിരികുകയാണ് പോളിന്റെ ഈ പുതിയ മാധ്യമ വിചാരം.രാജാവ് നഗ്നന്‍ അആനെന്നു വിളിച്ചു പറയാനും ആരെങ്കിലും വേണമല്ലോ.എല്ലാം കണ്ടും കേട്ടും പഠിക്കുന്നവനാണ് മനുഷ്യന്‍ , മനനം ചെയ്യുന്നവന്‍,ഇപ്പോള്‍ പോളും മനുഷ്യനായി.സി.ആര്‍.നീലകണ്ഠനെപ്പോലെ, സുരേഷ്കുമാറിനെപ്പോലെ, ഉമേഷ് ബാബുവിനെപ്പോലെ..................അതങ്ങനെ നീണ്ടു കിടക്കയല്ലേ.........ഇടതു പക്ഷ സഹയാത്രികന്‍ എന്നാ നിലയില്‍ ഇനി അദ്ധേഹത്തിന്റെ ഭാവി എന്ത് തന്നെ ആയാലും .......ഈ തുറന്നു പറച്ചിലിലൂടെ അദ്ദേഹം ഒരു പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ് ...............അങ്ങിനെ അദ്ദേഹവും വിശുദ്ധനായി.വിശുദ്ധ സെബാസ്ത്യന്‍പോള്‍...അദ്ധേഹത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ ആമേന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment