Tuesday, January 6, 2009

പ്ലസ് ടു


1998 ലാണ് SSLC എന്ന ഹര്‍ഡില്‍ പരുക്കൊന്നും പറ്റാതെ ആര് ചോദിച്ചാലും അഭിമാനത്തോടെ നെഞ്ഞുവിരിച്ചു തന്നെ പറയാവുന്ന മാര്‍ക്ക് വാങ്ങി ഞാന്‍ പാസ് ആയത്.എന്റെ മാര്‍ക്ക് കണ്ട ടീച്ചേഴ്സ് എന്നെകാള്‍ ഭയങ്കരം ആയി ഞെട്ടിയെന്കിലും അത് പുറത്തു കാണിക്കാതെ നീ ഒരു മിടുക്കനാണ് എന്ന് ഞങ്ങള്ക്ക് പണ്ടേ അറിയാമായിരുന്നു എന്ന് പറഞ്ഞു അഭിനന്ദിച്ചത് ഒരു കുറ്റബോധത്തോടെ ആണെന്കിലും ഞാന്‍ ചിരിച്ചു കൊണ്ടു കേട്ടു. മാര്‍ക്ക് ലിസ്റ്റ് കയ്യി കിട്ടിയതോടെ ഒറ്റ പുത്രനെ എവിടെ ചേര്‍ത്താല്‍ ആണ് അവന്‍ സല്‍സ്വഭാവി(?) ആയി പഠിച്ചു വലിയ ഒരാള്‍ ആവുക എന്നതിനെ പറ്റി എന്റെ ആര്‍ സി ഓണേഴ്സ് കൂലംകുഷം ആയി ചര്ച്ച തുടങ്ങി. എന്നാല്‍ നമ്മള്‍ ഈ നാടുകാരന്‍ അല്ല എന്ന ഭാവത്തില്‍ ഞാന്‍ ഇന്നത്തെ മാച്ചില്‍ സ്കോര്‍ ചെയ്യാന്‍ പോകുന്ന റണ്സിന്റെയും വീഴ്ത്താന്‍ പോകുന്ന വിക്കെടിന്റെയും ,ഇന്നു ആര്‍ക് ഒരു പണി കൊടുക്കും എന്നും മറ്റുമുള്ള വേവലതികളുമായി നടന്നു.പ്ലസ് ടു വിന് എന്നെ ചേര്ക്കുക എന്ന വീടുകാരുടെ ആഗ്രഹം ആ പരിപ്പ് എന്റെ അടുത്ത് വേവില്ല എന്ന രീതിയില്‍ ഞാന്‍ ശക്തം ആയി വീറ്റോ ചെയ്തതോടെ നിര്‍മലഗിരി കോളേജില്‍ എന്നെ രണ്ടു വര്ഷം ആണി അടിച്ച് കുടിയിരുത്താം എന്ന പ്രമേയം പാസ്സാക്കി സഭ പിരിഞ്ഞു. എന്റെ ആന്റി അവിടെ ലെക്ച്ചരെര്‍ ആയതു കൊണ്ട് എന്റെ അഭ്യാസ പ്രകടനങ്ങള്‍ക്ക് അവിടെ വലിയ സ്കോപ് ഇല്ല എന്ന എന്റെ പിതാശ്രീയുടെ കുനുഷ്റ്റ് ബുദ്ധി ആ തീരുമാനത്തിന് പിന്നില്‍ വര്‍ക്ക് ഔട്ട് ചെയ്തിട്ടുണ്ടോ എന്നൊരു സംശയം തോന്നിയെന്കിലും "ഒള്ളത് കൊണ്ടു ഓണം പോലെ എന്ന കണ്ക്ലഷനില്‍ ഞാന്‍ എത്തിച്ചേര്‍ന്നു.
നിരമലഗിരിയില്‍ എനിക്ക് കിട്ടിയത് ഫസ്റ്റ് ഗ്രൂപ്പ്!!പോരെ പൂരം....മാത്സ് മാത്രമല്ല മാത്സ് പഠിപ്പിക്കുന്ന ടീചെഴ്സിനെയും ചെകുത്താന്‍ കുരിശു കാണുന്ന പോലെ ട്രീറ്റ് ചെയ്തിരുന്ന ഞാന്‍ ഫസ്റ്റ് ഗ്രൂപ്പ് പഠിക്കാന്‍ പറ്റില്ല എന്ന തീരുമാനം കരച്ചിലിന്റെയും നെഞ്ചതടിയുടെയും അകമ്പടിയോടെ ശക്തമായി വീട്ടില്‍ അവതരിപ്പിച്ചു.സൊ മകനെ ഒരു എഞ്ചിനീയര്‍ ആകുക എന്ന സ്വപ്നതിനോട് എന്റെ വീടുകാര്‍ എന്നെന്നേക്കുമായി ഗുഡ് ബൈ പറഞ്ഞു.
അറ്റ്‌ ലാസ്റ്റ് കൊമേഴ്സ്‌ പഠിച്ച് അറ്റ്‌ ലീസ്റ്റ് ഒരു അംബാനി ആകാം എന്ന എന്റെ എളിയ ആഗ്രഹത്തിന് വഴങ്ങി വീടുകാര്‍ എന്നെ മലയാള മനോരമയുടെ പരസ്യം പോലെ നൂറ്റാണ്ടിന്റെ പാരമ്പര്യം ഉള്ള തലശ്ശേരി ബ്രെണ്ണന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ചേര്‍ത്തു.sslc നല്ല മാര്‍ക്ക് വാങ്ങി പാസ്സായപ്പോള്‍ ഇനി പഠനം അല്ലാതെ ടീചെര്സിനെ കളിയാക്കല്‍, പെണ്‍ കുട്ടികളെ കരയിക്കല്‍, സമരം,അടിപിടി തുടങ്ങിയ ഒരു എക്സ്ട്രാ കരികുലര്‍ അക്ടിവിടികള്‍ക്കും എന്നെ കിട്ടില്ല എന്ന ഉഗ്ര പ്രതിജ്ഞ എടുത്തിരുന്നെന്കിലും ഹൈ ബ്രീഡ്‌സിംഹക്കൂട്ടിലെക്കാന് വെറും ഒരു നാടന്‍ കടലാസ് പുലി ആയ ഞാന്‍ ചെന്നു ചാടിയിരിക്കുന്നത് എന്ന് അവിടുത്തെ ആദ്യത്തെ മണിക്കൂറില്‍ തന്നെ എനിക്ക് മനസിലായി.
ചേരയെ തിന്നുന്ന നാട്ടില്‍ എത്തിയാല്‍ നടു കഷണം തന്നെ തിന്നണം എന്ന തിയറിയില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നത് കൊണ്ട് നില നില്പിനും ആളാകുന്നതിനുംവേണ്ടി ഉഗ്ര പ്രതിഞ്ഞ കല്ലിവല്ലി എന്ന നിലപാടിലേക്ക് എനിക്ക് ചുവടുമാറെണ്ടി വന്നു. അവിടെ ഞാന്‍ ആദ്യം പരിചയപ്പെട്ട എന്റെ പ്രിയസ്നേഹിതന്‍ പരിചയപ്പെട്ട് അര മണികൂരിനുള്ളില്‍ തന്നെ ഒരു "പഫ് " എടുക്കുന്നോ എന്ന് ചോദിച്ച് ഗോള്‍ഡ് ഫ്ലാക് കിങ്ങ്സ് എന്റെ നേരെ നീട്ടിയപ്പോള്‍ തന്നെ ഞാന്‍ ചെന്നുപെട്ട ഗ്രൗണ്ടിന്റെ ജോഗ്രഫി യും ടെമോഗ്രഫി യും എനിക്ക് നല്ല വൃത്തിയായി മനസിലായി. ആ രണ്ടു വര്‍ഷം എന്നെ എത്ര തവണ സസ്പെന്ഡ് ചെയ്യും എത്ര തവണ ഞാന്‍ പാരെന്റിനെ വിളിച്ച് കൊണ്ടു വന്നു ക്ലാസ്സില്‍ കേറേണ്ടി വരും എന്നൊക്കെയുള്ള കാര്യങ്ങളുടെ ഒരു ഏകദേശ ബ്ലു പ്രിന്റ് മുന്കൂടി കണ്ടു.

No comments:

Post a Comment