"നീ മാലാഖമാരുടെ ഭാഷയില്‍ സംസാരിക്കുകയും നിന്നില്‍ മനുഷ്യസ്നേഹം ഇല്ലാതിരിക്കുകയും ചെയ്താല്‍ നീ മുഴങ്ങുന്ന ചെങ്ങിലയോ ചിലമ്പുന്ന ഇളതാലമോ ആയിരിക്കും."(വിശുദ്ധ പൗലോസ് കൊരിന്ത്യര്‍കെഴുതിയ ലേഖനം)
അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ പ്രത്യേകിച്ച് റോമന്‍ കത്തോലിക സഭ "വിമോചന സമരം റീ ലോടെഡ്" എന്ന പൂഴി കടങാന്‍കേരള സര്‍കാരിനെ വീഴ്ത്താന്‍ ഉപയോഗിക്കും എന്ന ഭീഷണി ഇപ്പോള്‍ നിലനില്ക്കുന്നുണ്ടല്ലോ.ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പറയുന്ന പോലെ കാതോലിക സഭയുടെ കാശുള്ളവന് കത്തോലിക എന്ന പ്രഖ്യാപിത നിലപടിനോടും എതിരായി നിന്നതുകൊണ്ട് മെത്രാന് മാരുടെ നീതി ബോധവും ജനാധിപത്യ ബോധവും ഈ വൈകിയ വേളയില്‍ എങ്കിലും സടകുടഞ്ഞു എഴുന്നെട്ടല്ലോ ....സന്തോഷം.സ്വന്തം കണ്ണിലെ തടി കഷണം എടുത്തു കളയാതെ കാമ്മയൂനിസ്ടുകാരുടെ കണ്ണിലെ ഈര്കില് കഷണം എടുത്തു കളയാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഈ പാവപ്പെട്ട ഇടയന്മാരോട് പൊറുക്കേണമേ. ഒന്നാം വിമോചനസമരം എന്ന ജനാധിപത്യ വിരുദ്ധ സമരം നല്കിയ പാഠങ്ങളില്‍ നിന്നും നിങ്ങള്‍ ഇനിയും ഒന്നും പഠിച്ചില്ല എന്നറിയുമ്പോള്‍ സങ്കടം ഉണ്ട് എന്റെ പ്രിയപ്പെട്ട പിതാക്കന്മാരെ
പാവപ്പെട്ടവന് പട്ടിണി കിടന്നു മരിച്ചാലും എന്തിന് മോശയ്ക്കു കിട്ടിയപത്തു കല്പനകള് പമ്പര വിഡ്ഢിത്തരം എന്ന് പറഞ്ഞു എന്ന് പറഞ്ഞു കളിയാകിയാലും,Pഇതാവും,പുത്രനും പര്ശുധത്മാവും വെറും സങ്കല്പം മാത്രം ആണെന്ന് പറഞ്ഞു പരിഹസിച്ചാലും ബഹുമാനപ്പെട്ട പിതാക്കന്മാര് പൊറുത്തുഎന്ന് വരും. എന്നാല്‍ പള്ളിയുടെ സമ്പത്തിന്റെ പത്തില്‍ ഒരു അംശത്തില്‍ സംശയം പ്രകടിപ്പിച്ചാല്‍,പള്ളിവക സ്കൂളിലും കോളേജിലും സാമൂഹ്യ നീതി ഉറപ്പു വരുത്തണം എന്നും ഒക്കെ ആവശ്യപ്പെട്ടാല്‍ അതോടെ തീര്‍ന്നു.അട്ടഹാസവും ഇടയലേഖനവും കോപ്പും കൊടച്ചക്ക്രവുമായി മെത്രാന്മാരും പരിവാരങ്ങളും യുദ്ധത്തിന്നു വരും .അവിടെ പിതാവും പുത്രനും പരിശുധത്മാവും എന്ന വിശുദ്ധ സങ്കല്പം ഇല്ല.പകരം പള്ളിയുടെ സ്വകാര്യ സ്വത്തു എന്ന പരിശുദ്ധ ദൈവം മാത്രമേയുള്ളൂ. അതിന് വേണ്ടി ,ആ അവകാശം ആരെ ബലി കൊടുത്തായാലും ഏത് ദൈവത്തെയും ഏത് പുന്യലനെയും എത്ര തവണ തള്ളി പറഞ്ഞിട്ടനെന്കിലും സ്ഥാപിച്ചു കിട്ടാന്‍ അഭിവന്ദ്യ പിതാക്കാന്മാര് ഏത് അറ്റം വരെ വേണമെങ്കിലും പോകും.
യേശുവിന്റെ ചിത്രവും കുരിശും വച്ചു പലിശക്ക് കടം കൊടുന്നവന്റെ നിലവാരത്തിലേക്ക് ഇന്നു നിങ്ങളും താന്‍ പോയിരിക്കുന്നു.എന്ത് വഴിയില്‍ കൂടിയും പണം ഉണ്ടാക്കണം ,അതാണ് സമുദായത്തിന്റെ നിലനില്പിനെക്കളും,സഭയുടെ സല്പ്പെരിനെക്കളും
വലുതെന്ന ചിന്തയാണ് കൊല്ലപളിശക്കാരന്റെ മനസോടെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട ഒരു സര്‍കാരിനെതിരെ പള്ളിയില്‍ ഇടയ ലേഖനം വായിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് .
ക്രൈസ്തവ സഭകളുടെ വിദ്യാഭാസ കച്ചവട സ്ഥാപനങ്ങളില്‍ ഇടപെട്ടാല്‍ കയ്യും കെട്ടി നോക്കി ഇരിക്കില്ലെന്നും ഒരു വിമോചന സമരത്തിനും കൂടി ഉള്ള സാദ്ധ്യതകള്‍ ഇപ്പോഴും കേരളത്തില്‍ ഉണ്ട് എന്നും ആവേശ ഭരിതന്‍ ആയി പ്രഖ്യാപിച്ച മാര്‍ ആന്‍ഡ്രൂ താഴത്ത് പിതാവേ കൂട്ടത്തില്‍ പെട്ട ഒരു പാവം കന്യാസ്ത്രീ ദാരുണമായി കൊല്ലപ്പെട്ടിട്ട് പതിനാറു വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ പ്രതികളെ കണ്ടു പിടിക്കണം എന്നാവശ്യപ്പെട്ടു കുഞ്ഞാടുകളുടെ കണ്ണില്‍ പൊടി ഇടാന്‍ എങ്കിലും മരുന്നിനൊരു ഇടയല ലേഖനം വായിക്കാന്‍ നിങ്ങള്‍ക്ക് തോന്നിയില്ലല്ലോ.ഒരു പ്രതിഷേധ കൊടുങ്കാറ്റും നടത്താന്‍ നിങ്ങള്‍ക്ക് തോന്നിയില്ലല്ലോ.നിങ്ങളാണ് നസറായനായ യേശുവിന്റെ യഥാര്‍ത്ഥ പിന്തുടര്ച്ചക്കാര്.
ഇന്ത്യന്‍ ഭരനഖടനയില്‍ എഴുതപ്പെട്ടിരിക്കുന്ന ന്യൂനപക്ഷ അവകാശങ്ങല്‍ക്കുപരിയായി സാമാന്യ നീതി എന്നത് ഒരു വശം കൂടി ഉണ്ടെന്നു എന്തെ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല???ന്യൂനപക്ഷ അവകാശങ്ങളുടെ മറവില്‍ കുമിഞ്ഞു കൂടുന്ന സമ്പത്തിന്റെ പളപളപ്പില്‍ മയങ്ങി തങ്ങള്‍ക്കു വേണ്ടി ജയ് വിളിക്കാനും അങ്കമാലിയിലെ പോലെ നേര്‍ച്ച കോഴി ആകാനും ഇനിയും പാവപ്പെട്ട കുഞ്ഞാടുകളെ കിട്ടും എന്ന് കരുതുന്നു എങ്കില്‍ അത് നടക്കില്ല എന്ന് അതിന് വേണ്ടി ഊറ്റം കൊല്ലുന്നവരോട് ലത്തീന്‍ സമുദായവും മത്സ്യ തൊഴിലാളികളും പ്രഖ്യാപിച്ചു കഴിഞ്ഞു .
കഴിഞ്ഞു പോയ ഒരു വിമോചന സമരത്തിന്റെ പിന്നിലെ "ഹിഡന്‍ അജണ്ടകളെ പറ്റിയും അതിലെ നേരികെടുകളെ പറ്റിയും ഒക്കെ ഭൂത വര്‍ത്തമാന കേരളങ്ങള്‍ ഒരു പാടു ചര്‍ച്ച ചെയ്തതാണ്.ഫാദര്‍ വടക്കന്‍ തന്നെ ഒരിക്കല്‍ അതിനെപറ്റികുംബസരിക്കുകയുണ്ടായി.അതിന്റെ അന്തരീഷം എന്തുതന്നെ ആയിരുന്നാലും ആ സാഹചര്യത്തില്‍ ആണോ വര്‍ത്തമാന കേരളം എന്ന് സംഖടിത ശക്തിയുടെ പേരില്‍ ഊറ്റം കൊള്ളുന്ന അഭിവന്ദ്യ പിതാക്കാന്‍ മാര്‍ ചിന്തിക്കണം.എല്‍ ഡി എഫ് സര്‍ക്കാര്‍ സഭയോട് നീതികേട് കാണിച്ചു എന്ന് കരുതുന്ടെന്കില്‍ അതിനെ നേരിടാന്‍ നിയമപരംമായ വഴികള്‍ ധാരാളം ഉണ്ട്.അല്ലാതെ മത ഭക്തിയുടെയും ദൈവ വിശ്വാസത്തിന്റെയും വളക്കൂറുള്ള മനസുള്ള പാവപ്പെട്ട കുഞ്ഞാടുകളെ ഇടയലെഖനങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചു റോഡില്‍ ഇറക്കി രണ്ടാം വിമോചന സമരത്തിന് കോപ്പ് കൂട്ടുകയല്ല വേണ്ടത്.
സത്യത്തിനും നീതിക്കും വിശ്വാസത്തിനും അപ്പുറം കൊള്ള ലാഭത്തിന്റെ കണക്കാണ് വലുത് എന്നത് പിതാക്കന്മാരെ എവിടെ കൊണ്ടു ചെന്നെത്തിക്കും എന്ന് ഇന്നു സാക്ഷാല്‍ മാര്‍പാപ്പക്ക്പോലും പറയാന്‍ കഴിയും എന്ന് തോന്നുന്നില്ല.വിശ്വാസത്തിന്റെ പേരിലും സ്വത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലും തമ്മില്‍ തല്ലിതല കീറുന്ന ഒരു പാടു സഭകള്‍ ഉള്ള നാടാണ് കേരളം.സ്വന്തം നാടിന്റെ വേണ്ട സ്വന്തം സമുദായത്തിലെ പട്ടിണി പാവങ്ങളെ ഉദ്ധരിക്കാന്‍ മിനക്കെടാതെ രണ്ടാം വിമോചനസമരത്തിന് കോപ്പ് കൂട്ടുന്ന പിതാവിനെ അപകടകരമായ മാനസികരോഗം ബാധിച്ചു എന്ന് കരുതേണ്ടിയിരിക്കുന്നു.തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പോംവഴികള്‍ ധാരാളം ഉണ്ടെന്നിരികെ നമ്മുടെ സമൂഹത്തിനെ അപകടകരമായ ഒരു സ്ഥിതി വിശേഷതിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്ന ഇത്തരം സാമുദായിക അധ്യക്ഷന്മാരെ നാം കൂച്ച് വിലങ്ങിട്ടു നിര്‍ത്തേണ്ടിയിരിക്കുന്നു.പാബ്ലോ നെരൂദ പറയുകയുണ്ടായി മനുഷ്യന് സുഖ ജീവിതത്തിനുള്ള മറകള്‍ ആണ് മതങ്ങള്‍ എന്ന്.അത് ശെരി വയ്ക്കുന്നതാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നതും............
Subscribe to:
Post Comments (Atom)
5 comments:
you are right..Amen!!!!!!
My brothers have to realize the things..
edaaaa aliyaaaaa..you..you are the man...all the best, its a nice article man.....
I can write an exactly opposite story from the side of Church. Why don’t you talk about the corrupted mafia of Marxists? You are gonna see something special in very near future. They are gonna discuss the issues. What issues??? You and I don’t know what the real issues are…Deshabhimani teaches you something and Deepika teaches me something. But we never know the truth. I can’t say you are right or you can’t say I am not right, right??? We all need to change…
satyam vilichu parayunnavare branthanayi chitreekarikkunna e lokathil, satyam vilichu parayan dhairyam kattunna ningalku nandhi!
Post a Comment